മാസങ്ങളായി ശമ്പളമില്ല, അജ്മാനിലെ മലയാളികള്‍ പരാതിയുമായി തൊഴില്‍ മന്ത്രാലയത്തില്‍

Update: 2018-01-10 07:49 GMT
Editor : Jaisy
മാസങ്ങളായി ശമ്പളമില്ല, അജ്മാനിലെ മലയാളികള്‍ പരാതിയുമായി തൊഴില്‍ മന്ത്രാലയത്തില്‍
Advertising

കഴിഞ്ഞ വര്‍ഷം ജൂണിലാണ് മൂന്ന് മലയാളികളും രണ്ട് തമിഴ്നാട് സ്വദേശികളും അജ്മാനിലെ ഹോട്ടലില്‍ ജോലിക്കെത്തുന്നത്.

Full View

ഒന്നര വര്‍ഷം മുമ്പ് ജോലിക്ക് കയറിയ സ്ഥാപനത്തില്‍ മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതിയുമായി മലയാളികളടക്കമുള്ള തൊഴിലാളികള്‍. അജ്മാന്‍ ടൗണില്‍ മലപ്പുറം സ്വദേശി നടത്തുന്ന ഹോട്ടലിലെ തൊഴിലാളികളാണ് പരാതിയുമായി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് മൂന്ന് മലയാളികളും രണ്ട് തമിഴ്നാട് സ്വദേശികളും അജ്മാനിലെ ഹോട്ടലില്‍ ജോലിക്കെത്തുന്നത്. തുടക്കം മുതല്‍ തന്നെ കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ല. തൊഴിലുടമ കേസില്‍ പെട്ട് ജയിലിലാണെന്നും പുറത്തിറങ്ങിയാല്‍ വേതനം കൃത്യമായി ലഭിക്കുമെന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ തുടരുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ജയില്‍മോചിതനായിട്ടും ഉടമയുടെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ഇവര്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയത്. ഒന്നര വര്‍ഷത്തോളമായി ഇവരുടെ വിസ അടിച്ചിട്ടില്ല. ഇപ്പോള്‍ ജോലിക്കും പോകുന്നില്ല.

കൊല്ലം സ്വദേശി സുലൈമാന്‍, പൊന്നാനി സ്വദേശി തഷ്രീഫ്, ചാവക്കാട് സ്വദേശി നവാസ്, കന്യാകുമാരി സ്വദേശി ഹാജ, മധുര സ്വദേശി അന്‍വര്‍ എന്നിവരാണ് പരാതി നല്‍കിയത്. ഇതില്‍ സുലൈമാന്റെ രണ്ട് മക്കളുടെ വിവാഹം അടുത്ത മാസമാണ്. താമസ സ്ഥലത്തെ വൈദ്യുതിയും വിച്ഛദേിക്കപ്പെട്ടതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി മാറിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് നടപടി സ്വീകരിച്ചു വരികയാണെന്നാണ് ഹോട്ടല്‍ ഉടമ ബഷീറിന്റെ വിശദീകരണം.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News