ഗള്‍ഫ് രാജ്യങ്ങള്‍ ചെലവ് ചുരുക്കണമെന്ന് ​ഐ.എം.എഫ്

Update: 2018-02-19 04:10 GMT
Editor : Jaisy
ഗള്‍ഫ് രാജ്യങ്ങള്‍ ചെലവ് ചുരുക്കണമെന്ന് ​ഐ.എം.എഫ്
Advertising

മേഖലയുടെ വിശാല സാമ്പത്തിക താൽപര്യങ്ങൾക്ക്​ ഇത്​ കൂടിയേ തീരൂവെന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ട്​ അധികൃതർ വ്യക്തമാക്കുന്നു

എണ്ണ വിപണിയിൽ ഉണർവുണ്ടെങ്കിലും നിലവിലെ ചെലവ്​ ചുരുക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക നടപടികൾ തുടരണമെന്ന്​ ഗൾഫ്​ രാജ്യങ്ങൾക്ക്​ ​ഐ.എം.എഫ്​ നിർദേശം. മേഖലയുടെ വിശാല സാമ്പത്തിക താൽപര്യങ്ങൾക്ക്​ ഇത്​ കൂടിയേ തീരൂവെന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ട്​ അധികൃതർ വ്യക്തമാക്കുന്നു.

ഗൾഫ്​ ഉൾപ്പെടുന്ന പശ്ചിമേഷ്യ ധനകമ്മി ഗണ്യമായി ഇടിഞ്ഞ സാഹചര്യമാണുള്ളത്​. ​2014 ഓടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ 1.1 ശതമാനം കുറവായിരുന്നു രേഖപ്പെടുത്തിയത്​. എന്നാൽ നടപ്പുവർഷം സമ്പദ്​ ഘടന മെച്ചപ്പെടാനുള്ള പ്രവണതയുണ്ട്​. എങ്കിൽ പോലും ധനകമ്മി നികത്താനുള്ള സാമ്പത്തിക പരിഷ്​കരണ നടപടികൾ അടുത്ത അഞ്ച്​ വർഷത്തേക്ക്​ തുടരണമെന്നും ​ഐ.എം.എഫ്​ ഗൾഫ്​ രാജ്യങ്ങളോട്​ ആവശ്യപ്പെട്ടു.

ആഗോള എണ്ണവിപണിയിൽ രൂപപ്പെട്ട വർധന നല്ല ലക്ഷണമാണെങ്കിൽ തന്നെയും ചെലവ്​ ചുരുക്കൽ നടപടിയുമായി തന്നെ മുന്നോട്ടു പോകണമെന്ന്​ ​ഐ.എം.എഫ്​ മിഡിൽ ഈസ്റ്റ്​ സെൻട്രൽ ഏഷ്യ ഡയറക്ടർ ജിഹാദ്​ അസൂർ അറിയിച്ചു.

സൗദി അറേബ്യ ആവിഷ്​കരിച്ച വൻ വികസന പദ്ധതികളും ഖത്തർ ഉൾപ്പെടെയുള്ള മറ്റ്​ ഗൾഫ്​ രാജ്യങ്ങളുടെ ഭാവി ചുവടുവെപ്പുകളും സമ്പദ്​ഘടനക്ക്​ ആക്കം കൂട്ടുന്ന ഘടകമാണ്​. എന്നാൽ ബദൽ വരുമാന നേട്ടം ഉറപ്പാക്കാൻ എല്ലാ നടപടിയും സ്വീകരിക്കണം. എല്ലാ ഗൾഫ്​ രാജ്യങ്ങളും മൂല്യവർധിത നികുതി നടപ്പാക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും പലരുടെയും കാര്യത്തിൽ ഇനിയും വ്യക്​തത ഉണ്ടായില്ലെന്നും ​ഐ.എം.എഫ്​ വിലയിരുത്തുന്നു. ജനുവരി ഒന്നുമുതൽ യു.എ.ഇ ഉൾപ്പെടെ രാജ്യങ്ങൾ വാറ്റ്​ നടപ്പാക്കുമ്പോൾ കുവൈത്തിന്റെയും മറ്റും കാര്യത്തിൽ ഇത്​ നീണ്ടേക്കുമെന്നാണ്​ ​ഐ.എം.എഫ്​ കണ്ടെത്തൽ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News