ഷാര്‍ജയില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചു

Update: 2018-04-25 05:04 GMT
Editor : admin | admin : admin
ഷാര്‍ജയില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള നിരക്ക് വര്‍ദ്ധിപ്പിച്ചു
Advertising

ആഗസ്റ്റ് ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും

Full View

ഷാര്‍ജയില്‍ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള നിരക്ക് നഗരസഭ ഇരട്ടിയാക്കി വര്‍ധിപ്പിച്ചു. ആഗസ്റ്റ് ഒന്നിന് പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. പ്രവാസികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വാടക കരാര്‍ പുതുക്കാനും ഇനി അധിക തുക നല്‍കേണ്ടി വരും.

ഷാര്‍ജ എക്സിക്യുട്ടിവ് കമ്മിറ്റിയുടെ തിരുമാനപ്രകാരമാണ് കരാററുകള്‍ സാക്ഷ്യപ്പെടുത്താനുള്ള നിരക്ക് ഇരട്ടിയായി വര്‍ധിപ്പിക്കുന്നത്. പ്രവാസികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെയും ബിസിനസ് നടത്തുന്ന കെട്ടിടങ്ങളുടെയ വാടക കരാര്‍ പുതുക്കുന്നതിന് വാര്‍ഷിക വാടകയുടെ രണ്ട് ശതമാനമാണ് നിലവില്‍ ഈടാക്കുന്നത്. ഇത് ആഗസ്റ്റ് ഒന്നുമുതല്‍ നാല് ശതമാനമായി ഉയരും. വാണിജ്യ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് വാര്‍ഷിക വാടകയുടെ അഞ്ച് ശതമാനം നല്‍കണം. നിക്ഷേപ കരാറുകള്‍ സാക്ഷ്യപ്പെടുത്താന്‍ മൂന്ന് ശതമാനവും നല്‍കണമെന്ന് നഗരസഭ അറിയിച്ചു. കരാറുകള്‍ പുതുക്കുന്നതിനുള്ള പ്രമാണങ്ങളുടെ നിരക്ക് 50 ദിര്‍ഹത്തില്‍ നിന്ന് 100 ദിര്‍ഹമായി ഉയര്‍ത്തിയതായി നഗരസഭ അധികൃതര്‍ അറിയിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News