ദുബായില്‍ വിമാനം അപകടത്തില്‍പെട്ടത് എമിറേറ്റ്സ് അന്വേഷിക്കും

Update: 2018-05-07 22:08 GMT
ദുബായില്‍ വിമാനം അപകടത്തില്‍പെട്ടത് എമിറേറ്റ്സ് അന്വേഷിക്കും
Advertising

ദുബായ് വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ടത് എമറൈറ്റ്സ് അന്വേഷിക്കും. യാത്രക്കാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മുന്‍ഗണ നല്‍കുന്നതെന്ന് എമറൈറ്റ്സ് അധികൃതര്‍ അറിയിച്ചു

ദുബായ് വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പെട്ടത് എമറൈറ്റ്സ് അന്വേഷിക്കും. യാത്രക്കാരുടേയും വിമാന ജീവനക്കാരുടേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മുന്‍ഗണ നല്‍കുന്നതെന്ന് എമറൈറ്റ്സ് അധികൃതര്‍ അറിയിച്ചു. 275 യാത്രക്കാരടക്കം 293 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അപകടം ഉണ്ടായ വിവരം യുഎഇ അധിക്യതര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചു.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 10.19നാണ് എമിറേറ്റ്സ് ബോയിംഗ് വിമാനം ദുബൈയിലേക്ക് പുറപ്പെട്ടത്. ഇന്ത്യന്‍ സമയം 12.50ന് ആയിരുന്നു ദുബൈയിലെ ലാന്‍ഡിംഗ് സമയം. 275 യാത്രക്കാരും,18 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് എമറൈറ്റ്സ് അധിക്യതര്‍ നല്‍കുന്ന വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിന് യുഎഇ അധിക്യതര്‍ നല്‍കിയ ഔദ്യോഗിക അറിയിപ്പിലും മലയാളികളെല്ലാം സുരക്ഷിതരാണന്ന വിവരമാണുള്ളത്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു അഗ്നിശമനസേനാ ജീവനക്കാരന്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

അപകട കാരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എമറൈറ്റ്സ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എമറൈറ്റ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

Tags:    

Similar News