ദുബൈയില്‍ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരം

Update: 2018-05-26 18:28 GMT
Editor : admin
ദുബൈയില്‍ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരം
Advertising

92 രാജൃങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 പേര്‍. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ മാറ്റുരയ്ക്കുന്ന ഇവരില്‍ ആര്‍ക്കാവും ഏറ്റവും വലിയ സമ്മാന തുക ലഭിക്കുകയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും

അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തിന് ദുബൈയില്‍ തുടക്കം. ഏഴു മത്സരാര്‍ഥികളാണ് ആദ്യദിവസം വിധികര്‍ത്താക്കള്‍ക്കു മുന്നില്‍ പാരായണ പാടവം തെളിയിച്ചത്.

92 രാജൃങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 80 പേര്‍. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പാരായണ മല്‍സരത്തില്‍ മാറ്റുരയ്ക്കുന്ന ഇവരില്‍ ആര്‍ക്കാവും ഏറ്റവും വലിയ സമ്മാന തുക ലഭിക്കുകയെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകും. ദുബായ് ചേംബര്‍ ഓഫ് കോമേഴ്സ് ഹാളാണു ഇരുപതാമത് ഖുര്‍ആന്‍ പാരായണ മത്സരത്തിനു വേദിയാകുന്നത്.

പാരായണഭംഗി, മനഃപാഠത്തിനുള്ള പ്രാപ്തി, ആലാപന മികവ് എന്നീ കടമ്പകള്‍ കടന്നു വേണം മല്‍സരാര്‍ഥികള്‍ക്ക് ജയിക്കാന്‍. എട്ട് മല്‍സരാര്‍ഥികളാണ് ആദ്യദിവസം രംഗത്തു വന്നത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ മല്‍സരാര്‍ഥികള്‍ എല്ലാവരും നല്ല പ്രാപ്തിയുള്ളവരാണെന്ന് സമിതി ചെയര്‍മാന്‍ ജസ്റ്റിസ് ഇബ്രാഹീം ബൂമില്‍ഹ പറഞ്ഞു. പ്രാഥമിക പരിശോധനകളില്‍ വിജയിച്ചവരാണു മത്സരത്തില്‍ പങ്കടെുക്കാന്‍ യോഗൃത നേടിയത്. വിദഗ്ധ ജഡ്ജിങ് സമിതിയാണ് മല്‍സരാറഥികളുടെ പ്രകടനം വിലയിരുത്തുന്നത്.

സൗദിയില്‍ നിന്നുള്ള ഡോ. ആദില്‍ ബിന്‍ ഇബ്രാഹീം, യു.എ.ഇയിലെ ഷെയ്ഖ് അലി ഹസന്‍ അല്‍ അലി, ഈജിപ്തിലെ ഷെയ്ഖ് അയ്മന്‍ അഹ്മദ് സഈദ്, കുവൈത്തിലെ ഷെയ്ഖ് അബ്ദുല്‍ അസീസ് ഫാദില്‍ അല്‍അന്‍സി,സിറിയയിലെ ഷെയ്ഖ് അയ്മന്‍ റുഷ്ദി, സുഡാനിലെ ഷെയ്ഖ് അലി മുഹമ്മദ് അല്‍സയ്ന്‍ മബ്റൂഖ് എന്നിവരാണു ഇത്തവണത്തെ വിധികര്‍ത്താക്കള്‍.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News