സൗദിയില്‍ വിമാന കമ്പനികള്‍ വാടകയുടെ 30 % ബാങ്ക് ഗ്യാരണ്ടി നല്‍ണം

Update: 2018-05-27 23:09 GMT
സൗദിയില്‍ വിമാന കമ്പനികള്‍ വാടകയുടെ 30 % ബാങ്ക് ഗ്യാരണ്ടി നല്‍ണം
സൗദിയില്‍ വിമാന കമ്പനികള്‍ വാടകയുടെ 30 % ബാങ്ക് ഗ്യാരണ്ടി നല്‍ണം
AddThis Website Tools
Advertising

സിവില്‍ ഏവിയേഷന്‍ നിയമാവലിയിലെ നാലാം അനുഛേദം ഭാഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്

സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ കീഴിലുള്ള രാജ്യത്തെ വിമാനത്താവളങ്ങളിലെ സേവനം ഉപയോഗപ്പെടുത്തുന്ന വിമാന കമ്പനികള്‍ വാടകയുടെ മുപ്പത് ശതമാനം ബാങ്ക് ഗ്യാരണ്ടിയായി നല്‍കണമെന്ന നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. സിവില്‍ ഏവിയേഷന്‍ നിയമാവലിയിലെ നാലാം അനുഛേദം ഭാഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സ്വദേശ, വിദേശ വിമാന കമ്പനികളെ ഒരു പോലെ ബാധിക്കുന്ന നിയമഭേദഗതി അംഗീകരിച്ചത്. സൗദിയിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന വിമാന കമ്പനികള്‍ തങ്ങളുടെ കരാറനുസരിച്ചുള്ള വാടക നല്‍കാന്‍ വൈകിയാല്‍ അത് മന:പൂര്‍വമുള്ള അവധി തെറ്റിക്കലായി പരിഗണിച്ച് വാടകയുടെ 30 ശതമാനം പിഴ ചുമത്താനുള്ള തീരുമാനമാണ് ഭേദഗതിയിലെ സുപ്രധാന വശം. ഈ സംഖ്യ ഉറപ്പുവരുത്തുന്നതിനാണ് കരാര്‍ ഒപ്പുവെക്കുന്ന വേളയില്‍ വാടകയുടെ 30 ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്. ബാങ്ക് ഗ്യാരണ്ടി വിമാന കമ്പനികള്‍ക്ക് പിന്‍വലിക്കാനോ മറ്റിനങ്ങള്‍ക്ക് ചെലവഴിക്കാനോ സാധിക്കില്ല. വാടക സംഖ്യ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റിയുടെ സിവില്‍ എവിയേഷന്‍ അതേറിറ്റി എക്കൗണ്ടിലാണ് അടക്കേണ്ടത്. എന്നാല്‍ പിഴ രാഷ്ട്രത്തിന്റെ നേരിട്ടുള്ള എക്കൗണ്ടിലാണ് അടക്കേണ്ടത്. കഴിഞ്ഞ 13 വര്‍ഷമായി രാജ്യത്ത് നിലനിന്നുപോരുന്ന വിമാന കമ്പനികളുടെ വാടകയുമായി ബന്ധപ്പെട്ട നിയമാവലിയാണ് മന്ത്രിസഭ അംഗീകാരത്തോടെ ഭേദഗതി വരുത്തിയത്. സൗദി ശൂറ കൗണ്‍സില്‍ അംഗീകരിച്ച ഭേദഗതി നീതിന്യായ മന്ത്രിയുടെ ശിപാര്‍ശയനുസരിച്ചാണ് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രിസഭ തീരുമാനത്തില്‍ വ്യക്തമാക്കി.

Tags:    

Similar News