ദുബൈയില്‍ റൂട്ട് ട്വന്റി ട്വന്റി മെട്രോപാതയുടെ നിര്‍മാണം തുടങ്ങി

Update: 2018-06-02 21:31 GMT
ദുബൈയില്‍ റൂട്ട് ട്വന്റി ട്വന്റി മെട്രോപാതയുടെ നിര്‍മാണം തുടങ്ങി
Advertising

മെട്രോ പാത എക്സ്പോ ട്വന്റി ട്വന്റി വേദിയിലേക്ക് നീട്ടുന്ന പദ്ധതിയാണിത്.

Full View

ദുബൈയില്‍ റൂട്ട് ട്വന്റി ട്വന്റി മെട്രോപാതയുടെ നിർമാണം തുടങ്ങി. മെട്രോ പാത എക്സ്പോ ട്വന്റി ട്വന്റി വേദിയിലേക്ക് നീട്ടുന്ന പദ്ധതിയാണിത്. ദുബൈ കിരീടാവകാശി ഇന്നലെ രാത്രി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 15 കിലോമീറ്റർ വരുന്ന പുതിയ പാതയിലൂടെ 2020 മേയ് 20ന് ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് പ്രഖ്യാപനം.

നഖീല്‍ ഹാര്‍ബര്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ വര്‍ണാഭമായ ചടങ്ങിലാണ് ദുബൈ കിരീടാവാകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂം റൂട്ട് ട്വന്റി ട്വന്റി നിര്‍മാണത്തിന് തുടക്കം കുറിച്ചത്. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനില്‍ നിന്ന് ട്വന്റി ട്വന്റി വേദി വരെയുള്ള 15 കിലോമീറ്റര്‍ പാതയുടെ 3.2 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയിരിക്കും. നഖീല്‍ ഹാര്‍ബര്‍ ഉള്‍പ്പെടെ ഏഴ് സ്റ്റേഷനുണ്ടാകും. ഇതില്‍ രണ്ടെണ്ണം ഭൂഗര്‍ഭ സ്റ്റേഷനായിരിക്കും. ദി ഗാര്‍ഡന്‍സ്, ഡിസ്കവറി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ജുമൈറ ഗോള്‍ഡ് എസ്റ്റേറ്റ്സ്, ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക് എന്നിവിടങ്ങളിലൂടെ പാത കടന്നുപോകും.

രണ്ട് ദിശകളിലേക്കുമായി മണിക്കൂറില്‍ 46,000 പേര്‍ക്ക് സഞ്ചരിക്കാന്‍ പുതിയ പാത സൗകര്യമൊരുക്കും. 2020ഓടെ മെട്രോ യാത്രക്കാരുടെ എണ്ണം ദിവസം 1.25 ലക്ഷമാകുമെന്നാണ് ആര്‍.ടി.എ പഠനം. 2019 അവസാനം പുതിയ പാതയില്‍ പരീക്ഷണയോട്ടം തുടങ്ങും. എക്സ്പോ തുടങ്ങുന്നതിന് അഞ്ച് മാസം മുന്‍പ് 2020 മേയ് 20ന് പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    

Similar News