സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം; 30 % കടകള്‍ പൂട്ടേണ്ടിവരും

Update: 2018-06-04 08:10 GMT
Editor : Jaisy
സ്വര്‍ണക്കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം; 30 % കടകള്‍ പൂട്ടേണ്ടിവരും
Advertising

രാജ്യത്തെ സ്വര്‍ണ വിപണിയില്‍ മുതല്‍മുടക്കിയവരില്‍ 70 ശതമാനത്തിലധികവും സ്വദേശികളാണ്

സമ്പൂര്‍ണ സ്വദേശിവത്കരണത്തോടെ മുപ്പത് ശതമാനം സ്വര്‍ണക്കടകള്‍ പൂട്ടേണ്ടി വരുമെന്ന് അറബ് മാധ്യമങ്ങള്‍. തൊഴിലിനായി പരിശീലനം നല്‍കിയ ഭൂരിഭാഗം അറബ് വംശജരും ഉന്നത പഠനത്തിനായി പോയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടകള്‍ നടത്തികൊണ്ട് പോകാനാകില്ലെന്നും വാണിജ്യ രംഗത്തെ ഉന്നതരെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Full View

ഡിസംബര്‍ അഞ്ചിനാണ് സ്വര്‍ണക്കടകളില്‍ സ്വദേശിവത്കരണം പ്രാബല്യത്തിലാകുന്നത്. തൊഴില്‍ മന്ത്രാലയം. ഒക്ടോബര്‍ ആദ്യത്തില്‍ നല്‍കിയ രണ്ട് മാസത്തെ സാവകാശം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്. നിയമത്തില്‍ ഒരിളവും അനുവദിക്കില്ലെന്നും മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതോടെ ജിദ്ദയില്‍ മാത്രം മുപ്പത് ശതമാനം കടകള്‍ പൂട്ടിയിടേണ്ടി വരുമെന്ന് ഉടമസ്ഥര്‍ ആശങ്കപ്പെടുന്നു. ജിദ്ദ വാണിജ്യ നിക്ഷേപ മന്ത്രാലയത്തിലെ ലോഹ വൈര കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ മുഹമ്മദ് ജമീല്‍ അസ്സൌസിനെ ഉദ്ധരിച്ചാണ് അറബ് മാധ്യമങ്ങളുടെ വാര്‍ത്ത. 330 സ്വര്‍ണക്കടകളാണ് ജിദ്ദയിലുള്ളത്. ഇവിടെ സ്വദേശികളെ നിയമിക്കാന്‍ മികച്ച പരിശീലനം നല്‍കി. എന്നാല്‍ ഭൂരിഭാഗംവും ഉന്നത വിദ്യഭ്യാസത്തിന് പോയി. സര്‍ക്കാര്‍ ജോലികളിലേക്കും ചിലര്‍ തിരിഞ്ഞു. മികച്ച പരിശീലനം വേണ്ട ഈ മേഖലയിലേക്ക് അതില്ലാത്തവരാകും എത്തുക. കടയില്‍ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ അതത് വില്‍പനതക്കാര്‍ പരിഹാരമുണ്ടാക്കണം. ഈ സാഹചര്യത്തില്‍ സ്വദേശികള് ഈ മേഖലയിലേക്കെത്താന്‍ മടിക്കുകയാണെന്നും മുഹമ്മദ് ജമീല്‍ പറയുന്നു.

രാജ്യത്തെ സ്വര്‍ണ വിപണിയില്‍ മുതല്‍മുടക്കിയവരില്‍ 70 ശതമാനത്തിലധികവും സ്വദേശികളാണ്. പക്ഷെ സ്വര്‍ണക്കടകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിദേശികളും. രണ്ട് മാസം മുമ്പ് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സ്വദേശിവത്കരണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സ്വദേശിവത്കരണം പൂര്‍ണമാക്കുന്നത്. മേഖലയില്‍ ഇതോടെ എന്തു സംഭവിക്കുമെന്ന ആശങ്കയിലാണ് ഉടമസ്ഥര്‍.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News