സൗദി അല്‍ബാഹ മേഖലയിലെ 4 തൊഴിലുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും

Update: 2018-06-04 08:01 GMT
Editor : Jaisy
സൗദി അല്‍ബാഹ മേഖലയിലെ 4 തൊഴിലുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കും
Advertising

2018 ഏപ്രില്‍ 17ന് അഥവാ ശഅ്ബാന്‍ ഒന്നിന് സ്വദേശി വത്കരണം പ്രാബല്യത്തിലാകും

സൗദിയിലെ അല്‍ബാഹ മേഖലയിലെ നാല് തൊഴിലുകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം. 2018 ഏപ്രില്‍ 17ന് അഥവാ ശഅ്ബാന്‍ ഒന്നിന് സ്വദേശി വത്കരണം പ്രാബല്യത്തിലാകും. കാര്‍ വില്‍പന കേന്ദ്രങ്ങള്‍‍, സ്പെയര്‍ പാര്‍ട്സ് കടകള്‍, ഷോപ്പിങ് മാളുകള്‍, ഇലക്ട്രിക്കല്‍-ഇലക്ട്രോണിക് ഷോപ്പുകള്‍ എന്നിവയിലാണ് സ്വദേശിവത്കരണം.

Full View

തൊഴില്‍ മന്ത്രാ ലയം നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയുടെ ഭാഗമായാണ് മേഖലകളില്‍ തെരഞ്ഞെടുത്ത തൊഴിലുകളില്‍ സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത്. തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈലാണ് അറിയ്ച്ചത്. മേഖല ഗവര്‍ണര്‍ അമീര്‍ ഹുസാം ബിന്‍ സുഊദും തൊഴില്‍ മന്ത്രി ഡോ. അലി അല്‍ഗഫീസും അല്‍ബാഹയില്‍ സ്വദേശിവത്കരണ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. അല്‍ഖസീം മേഖ ലയില്‍ നിന്നാരംഭിച്ച മേഖല തിരിച്ചുള്ള സ്വദേശിവത്കരണം താരതമ്യേന ചെറിയ മേഖലയായ അല്‍ബാഹയിലേക്ക് വ്യാപിപ്പിക്കുകയാണ്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്റെ നാല് മാസം മുമ്പ് പ്രഖ്യാപനത്തിലൂടെ കടയുടമകള്‍ക്കും തൊഴിലുടമകള്‍ക്കും സ്വദേശിവത്കരണം നടപ്പാക്കാനുള്ള സാവകാശമാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.

ശഅ്ബാന്‍ ഒന്നിന് ശേഷം ഈ മേഖലയില്‍ സ്വദേശികള്‍ക്കല്ലാതെ ജോലി അനുവദിക്കില്ല. നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും. സ്വദേശികളെ ജോലിക്ക് നിര്‍ത്താന്‍ ആവശ്യമായ പരിശീലനത്തന് മന്ത്രാലയം ആവശ്യമായ സാമ്പത്തിക സഹായവും നല്‍കും. സ്വദേശി യുവതികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന മേഖലയാണ് ഷോപ്പിങ് മാളുകള്‍ എന്നാണ് തൊഴില്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. അതേ സമയം മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ജോലി നഷ്ടമാവുകയും ചെയ്യും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News