റിയാദില്‍ അത്യാധുനിക അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കാന്‍ കരാര്‍ ഒപ്പിട്ടു
ലോകോത്തര അമ്യൂസ്മെന്റ് പാര്‍ക്ക് കമ്പനിയായി സിക്സ് ഫ്ലാഗ്സുമായാണ് കരാര്‍
സൌദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ അത്യാധുനിക അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മിക്കാന്‍ കരാര്‍ ഒപ്പിട്ടു. ലോകോത്തര അമ്യൂസ്മെന്റ് പാര്‍ക്ക് കമ്പനിയായി സിക്സ് ഫ്ലാഗ്സുമായാണ് കരാര്‍. സൌദി ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായാണ് കരാര്‍ ഒപ്പു വെച്ചത്.
അന്താരാഷ്ട്ര നിലവാരത്തോടെ റിയാദിന്റെ പടിഞ്ഞാറ് ഭാഗത്ത് ഖിദ്ദിയ്യ എന്ന പേരില്‍ വിനോദ സാംസ്കാരിക കായിക കേന്ദ്രം വരുന്നുണ്ട്. 2022ലാണ് ഇത് നിലവില്‍ വരിക. പദ്ധതി പ്രദേശത്താണ് ലോകത്തെ മികച്ച അമ്യൂസ്മെന്റ് പാര്‍ക്ക് വരുന്നത്. ബഹുരാഷ്ട്ര അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മാണ കമ്പനിയായ സിക്സ് ഫ്ലാഗ്സിനാണ് നിര്‍മാണ് ചുമതല. ഇതിനുള്ള കരാര്‍ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി ഒപ്പിട്ടു. ദേശീയ അന്തര്‍ദേശീയ കമ്പനികളെ നിക്ഷേപ രംഗത്തേക്ക് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് വിനോദ പദ്ധതികള്‍. സൌദി പൌരന്മാര്‍ വിനോദത്തിനായി ഇപ്പോള്‍ ആശ്രയിക്കുന്നത് ബഹ്റൈന്‍ ജോര്‍ദാന്‍ ലെബനാന്‍ തുര്‍ക്കി രാജ്യങ്ങളെയാണ്. ഈ രാജ്യങ്ങളിലെ പ്രധാന ടൂറിസം വരുമാനവും സൌദി ഉപഭോക്താക്കള്‍ വഴിയാണ്. ഈ പണം രാജ്യത്ത് തന്നെ ചിലവഴിപ്പിച്ച് സമ്പദ് ഘടന ശക്തമാക്കലും സൌദിയുടെ ലക്ഷ്യമാണ്.
സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നേതൃത്വത്തിലുള്ള വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതി. രാജ്യത്തെ സമ്പദ് ഘടനയില്‍ എണ്ണേതര വരുമാനം കൂട്ടലും പ്രധാന ലക്ഷ്യമാണ്. അമ്യൂസ്മെന്റ് പാര്‍ക്ക് പദ്ധതി രണ്ടര വര്‍ഷം കൊണ്ടാകും പൂര്‍ത്തിയാക്കുക. ലോകോത്തര നിലവാരത്തിലുള്ള അമ്യൂസ് മെന്റ് പാര്‍ക്കടക്കമുള്ള പദ്ധതികള്‍ സൌദി പൌരന്മാരെ ആകര്‍ഷിക്കുമെന്നുറപ്പ്