സൌദിയുടെ വിവിധ ഭാഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമായി പുരോഗമിക്കുന്നു

Update: 2018-06-05 19:03 GMT
Editor : Jaisy
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമായി പുരോഗമിക്കുന്നു
Advertising

നാല്‍പതിനായിരം ജോലികളില്‍ പുതുതായി സൌദി യുവതീ യുവാക്കള്‍ പ്രവേശിച്ചു

സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ സ്വദേശിവത്കരണം ശക്തമായി പുരോഗമിക്കുന്നു. നാല്‍പതിനായിരം ജോലികളില്‍ പുതുതായി സൌദി യുവതീ യുവാക്കള്‍ പ്രവേശിച്ചു. ഈ വര്‍ഷം ആദ്യ നാലു മാസത്തിനകമാണ് ഈ നിയമനങ്ങള്‍‌.

Full View

ഹ്യൂമൻ റിസോഴ്സസ്​ ഡെവലപ്മെന്റ്​ ഫണ്ട് അഥവാ ഹദഫാണ് പുതിയ നിയമനങ്ങളുടെ കണക്ക് പുറത്ത് വിട്ടത്.തൊഴിൽ തേടുന്നവരെയും ശാരീരിക വെല്ലുവിളികൾ നേരിടുന്ന ഉദ്യോഗാർഥികളെയും സഹായിക്കാന്‍ നിലവില്‍ പദ്ധതികളുണ്ട്. ഇവ മുഖേനയാണ്​ ഇത്രയും പേർ ജോലിയിൽ പ്രവേശിച്ചതെന്ന്​ഹദഫ്​ വക്താവ്​ ഖാലിദ്​ അബൈല്‍ഖൈല്‍ പറഞ്ഞു. തൊഴിൽ മേഖലയിലെ സൗദിവത്കരണത്തിന്​ സഹായം നൽകുകയാണ്​ ഹദഫ്​. പാർട്​ ടൈം ജോലി നൽകുന്ന പദ്ധതിയും ഇതിനു കീഴിലുണ്ട്. ഒപ്പം സ്വയംസംരംഭക പദ്ധതികളും . 18,983 പുരുഷൻമാർക്കും 21,886 സ്ത്രീകൾക്കുമാണ്​ ഹദഫ്​ പദ്ധതികൾ ഉപകരിച്ചത്​. സൗദിവത്കരണത്തിന്റെ ഭാഗമായി വിദേശികൾ ഒഴിയുന്ന തൊഴിൽമേഖലയിലേക്ക്​ ഉദ്യോഗാർഥികളെ എത്തിക്കുന്നത്​ തുടരുകയാണ്​. വിഷൻ 2030​ന്റെ ഭാഗമാണ്​ പദ്ധതികൾ എന്ന് ​വക്താവ്​ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News