നിരോധനം നീങ്ങി; കേരളത്തില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും ഖത്തറിലേക്ക്
നിപ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ മെയ് അവസാനത്തോടെയാണ് കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
കേരളത്തില്‍ നിന്നുള്ള പഴം പച്ചക്കറി കയറ്റുമതിക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി. നിപ വൈറസ് നിയന്ത്രണ വിധേയമായതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആരോഗ്യ ഭക്ഷ്യനിയന്ത്രണ വിഭാഗമാണ് നിരോധനം നീക്കിയ വിവരം അറിയിച്ചത്. മന്ത്രാലയത്തിന്റെ പുതിയ തീരുമാന പ്രകാരം കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറികള്‍ ഇന്ന് മുതല്‍ ഖത്തറില്‍ ഇറക്കുമതി ചെയ്യാം.
നിപ വൈറസ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ മെയ് അവസാനത്തോടെയാണ് കേരളത്തില്‍ നിന്നുള്ള പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഫ്രഷ്, ഫ്രോസണ്‍, ചില്‍ഡ് പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കുമായിരുന്നു നിരോധനം. ഇതേ തുടര്‍ന്ന് ഖത്തര്‍ പ്രാദേശിക വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടിരുന്നു.
കേരളത്തില്‍ നിന്നുള്ള കയറ്റുമതി മേഖലയ്ക്കും ഒപ്പം ഖത്തറിലെ പ്രവാസി കച്ചവടക്കാര്‍ക്കും വലിയ ആശ്വാസമാണ് പുതിയ വാര്‍ത്ത. നിപ വൈറസ് നിയന്ത്രണ വിധേയമായതായി ലോകാരോഗ്യ സംഘടനയും നേരത്തെ വ്യക്തമാക്കിയിരുന്നു.