ഹജറുൽ അസ്‌വദിന്റെ വേറിട്ട കാഴ്ച അനുഭവമൊരുക്കി അൽ ഹറമൈൻ കെട്ടിട മ്യൂസിയം
വെർച്വൽ റിയാലിറ്റി സിമിലുലേഷനിലൂടെയാണ് ഹജ്‌റുൽ അസ്‌വദ് വിശദമായി കാണാൻ കഴിയുന്ന സംവിധാനം ഇരുഹറം കാര്യാലയത്തിനു കീഴിലെ എക്‌സിബിഷൻ ആന്റ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.
ഹജ്‌റുൽ അസ്‌വദിന്റെ വിശദമായ കാഴ്ച സന്ദർശകർക്കൊരുക്കി അൽഹറമൈൻ കെട്ടിട മ്യൂസിയം. വെർച്വൽ റിയാലിറ്റി സിമിലുലേഷനിലൂടെയാണ് ഹജ്‌റുൽ അസ്‌വദ് വിശദമായി കാണാൻ കഴിയുന്ന സംവിധാനം ഇരുഹറം കാര്യാലയത്തിനു കീഴിലെ എക്‌സിബിഷൻ ആന്റ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്. മ്യൂസിയത്തിലെത്തുന്നവർക്ക് വേറിട്ട അനുഭവമാകുകയാണ് ഈ സംവിധാനം. വെർച്വൽ റിയാലിറ്റി 'വി.ആർ', 'എ.ആർ' മിക്‌സഡ് റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഹജറുൽ അസ്‌വദിന്റെ കാഴ്ച അനുഭവം ഒരുക്കിയിരിക്കുന്നതെന്ന് എക്സിബിഷൻസ് ആൻഡ് മ്യൂസിയം കാര്യ അണ്ടർ ജനറൽ എൻജിനീയർ മാഹിർ ബിൻ മാൻസി അൽസഹ്റാനി പറഞ്ഞു. പ്രത്യേക കണ്ണട ധരിച്ചു ഹജ്‌റുൽ അസ്‌വദ് സന്ദർശകർക്ക് കാണാൻ സാധിക്കും. ഉമ്മുൽ ഖുറാ സർവകലാശാലയിലെ ഹജ്ജ്, ഉംറ ഗവേഷണ കേന്ദ്രവുമായി സഹകരിച്ചാണ് ഇങ്ങനെയൊരു സംരംഭം ഒരുക്കിയത്. കഅ്ബയുടെ ഭംഗിയും അതിന്റെ വിശദാംശങ്ങളും സന്ദർശകർക്ക് ആസ്വദിക്കാൻ വേണ്ടിയാണിതെന്നും അൽസഹ്‌റാനി പറഞ്ഞു.