ചൈനീസ് പുതുവത്സരം; പ്രമോഷൻ പദ്ധതിയുമായി ദുബൈ വർസാനിലെ ലുലു ഹൈപ്പർ മാർക്കറ്റ്

ചൈനയുടെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി

Update: 2023-01-23 20:18 GMT
ചൈനീസ് പുതുവത്സരം;  പ്രമോഷൻ പദ്ധതിയുമായി ദുബൈ വർസാനിലെ ലുലു ഹൈപ്പർ മാർക്കറ്റ്
AddThis Website Tools
Advertising

ദുബൈ: ചൈനീസ് പുതുവത്സരം മുൻനിർത്തി ദുബൈ വർസാനിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വൻ പ്രമോഷൻ പദ്ധതി. ചൈനയുടെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. നിരവധി ചൈനീസ്‌ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ലുലു ഹൈപ്പർമാർക്കറ്റ് സൂഖ് വർസാനിൽ വിപുലമായ പ്രമോഷൻ പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. വിവിധ ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവാണ് ഏർപ്പെടുത്തിയിരിക്കുന്നത് . ഈ മാസം 31 വരെ പ്രമോഷൻ പരിപാടികൾ നീണ്ടുനിൽക്കും. മുൻ മിസ് ഏഷ്യയും ചൈന സർക്കാരിന്റെ ഹനാൻ പ്രവിശ്യ പ്രവാസി അസോഷിയേഷൻ സാരഥിയുമായ വിക്ടോറിയാ സഹാങ്,മ്യാൻമർ ചേംബർ ഓഫ്‌ കൊമേഴ്‌സ് ചെയർമാൻ ലിൻ കാഹിൻ, ചൈനീസ് ഗോസ്പൽ ചർച് പാസ്റ്റർ യുൻഫിലാൻ, സിനിമ നിർമാതാവ് വാങ് ഷി ഹാവോ ,ലുലു ബയിങ് മാനേജർ ഫദലു മുഹമ്മദലി, ലുലു വർസാൻ ജനറൽ മാനേജർ നിസാമുദ്ധീൻ എന്നിവർ സംബന്ധിച്ചു. ചൈനീസ് വംശജരുടെ വേറിട്ട കലാപരിപാടികളും അരങ്ങേറി.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News