മഹറമില്ലാതെയും സ്ത്രീകള്‍ക്ക് ഉംറക്ക് വരാമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം

Update: 2022-04-07 10:43 GMT
Advertising

മഹറം അഥവാ രക്ഷകര്‍ത്താവില്ലാതെയും 45 വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകള്‍ക്കും ഉംറക്ക് വരാമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.

നേരത്തെയുള്ള ചട്ടമനുസരിച്ച് 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരുന്നു മഹറം ഇല്ലാതെ ഉംറക്ക് വരാന്‍ സാധിച്ചിരുന്നത്. അതിനു താഴെ പ്രായമുള്ള സ്ത്രീകളുടെ കൂടെ ഭര്‍ത്താവോ പിതാവോ മകനോ സഹോദരനോ അല്ലെങ്കില്‍ വിവാഹബന്ധം അനുവദനീയമല്ലാത്ത(മഹറം) ഏതെങ്കിലും പുരുഷനോ വേണമെന്ന നിബന്ധനയാണ് നിലനിന്നിരുന്നത്.

പുതിയ നിയമമനുസരിച്ച് സ്ത്രീകള്‍ക്ക് ഒറ്റക്ക് ഉംറക്ക് വരാമെന്നും കൂടെ ആരും വേണമെന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News