കുവൈത്തിൽ പ്രവാസികൾക്ക് ലൈസൻസ് പ്രിന്റ് ചെയ്യാൻ 10 ദിനാർ ഫീസ്
നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ
Update: 2025-04-13 10:44 GMT


കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസ് പ്രിന്റ് ചെയ്യാൻ 10 കുവൈത്ത് ദിനാർ ഫീസ് നിശ്ചയിച്ചു. ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് ഇത് സംബന്ധിച്ച 2025ലെ 560-ാം നമ്പർ മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു. 1976 ലെ 81-ാം നമ്പർ മന്ത്രിതല പ്രമേയത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടാണ് ഈ പ്രമേയം. 'പ്രവാസികൾക്കുള്ള ഡ്രൈവിംഗ് ലൈസൻസുകൾ അച്ചടിക്കാൻ 10 കെഡി ഫീസ് ഈടാക്കും' എന്നാണ് ഭേദഗതി.
പ്രമേയത്തിന്റെ പൂർണരൂപം ഞായറാഴ്ച രാവിലെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത് അൽയൗ'മിൽ പ്രസിദ്ധീകരിച്ചു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനാൽ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു.