അനധികൃത വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി കുവൈത്തിൽ വിദഗ്ദ സമിതി

കുവൈത്ത്-സൗദി അതിർത്തിയിലുള്ള പ്രദേശമായ വഫ്രയിൽ നൂറുക്കണക്കിന് ഫാമുകൾ നിലവിലുണ്ട്

Update: 2023-02-04 18:59 GMT
Advertising

കുവൈത്തിലെ വഫ്ര കാർഷിക മേഖലയിലെ അനധികൃത വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ഗവൺമെൻറ് വിദഗ്ദ സമിതിയെ രൂപീകരിച്ചു. കാർഷിക ഇടം എന്നറിയപ്പെടുന്ന രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള വഫ്ര പ്രദേശം കൃഷിയിടങ്ങൾക്കും കന്നുകാലികൾക്കും പേരുകേട്ടതാണ്. കുവൈത്ത്-സൗദി അതിർത്തിയിലുള്ള പ്രദേശമായ വഫ്രയിൽ നൂറുക്കണക്കിന് ഫാമുകൾ നിലവിലുണ്ട്. ഇവിടെ വെള്ളം കെട്ടിനിൽക്കുന്നത് കർഷകരെ പ്രതികൂലമായി ബാധിക്കുന്നുവെന്ന പരാതി വ്യാപകമായി തിനെ തുടർന്നാണ് അധികൃതർ ഇടപെട്ട് വിദഗ്ദ സമിതിയെ രൂപീകരിച്ചത്.

സമിതിയിൽ പൊതുമരാമത്ത്, വൈദ്യുതി, ജലം, ഇന്റീരിയർ, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സ്, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ് തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ അംഗങ്ങളാണെന്നാണ് റിപ്പോർട്ട്. മഴക്കാലത്ത് അശാസ്ത്രീയമായ രീതിയിൽ വെള്ളം കെട്ടി നിർത്തുന്നത് ഭൂഗർഭജലത്തിൽ ഉപ്പുവെള്ളത്തിന്റെ വർദ്ധനവിന് കാരണമാകുന്നു എന്നാണ് കർഷകരുടെ പരാതി. വെള്ളക്കെട്ടു കൊണ്ടുള്ള പ്രയാസങ്ങൾ നേരത്തെ ഉണ്ടായിരുന്നതിലും രൂക്ഷമായതായാണ് ആക്ഷേപം. കാലാവസ്ഥക്ക് അനുസൃതമായി പച്ചക്കറിയും മറ്റു ഫലങ്ങളും ഇടവിട്ടു കൃഷിചെയ്യുന്ന ഇടമാണ് വഫ്ര കാർഷിക മേഖല.

Full View

Government forms expert committee to resolve illegal waterlogging in Wafra agricultural sector in Kuwait

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News