ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഐക്യ ദാർഢ്യം രേഖപ്പെടുത്തി

Update: 2023-10-17 02:07 GMT
Advertising

സ്വന്തം രാജ്യത്ത് ആത്മാഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ഫലസ്തീൻ ജനത നടത്തുന്ന പോരാട്ടങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഐക്യ ദാർഢ്യം രേഖപ്പെടുത്തി.

ഇസ്രായേൽ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് നരവേട്ടയിൽ ശക്തമായി അപലപിക്കുകയും പ്രധിഷേധിക്കുകയും ചെയ്യുന്നതായി കുവൈത്ത് കെ.എം.സി.സി അറിയിച്ചു.

സമാധാനം പുനഃസ്ഥാപിക്കാന്‍ ലോക രാഷ്ട്രങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ഫലസ്തീന്‍ ജനതയ്ക്കു വേണ്ടി പ്രാര്‍ഥിക്കണമെന്നും നേതാക്കൾ വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News