പി.പി.ഇ കിറ്റ് അഴിമതി; ലോകായുക്തക്ക് മുന്നിൽ കാര്യങ്ങൽ ബോധ്യപ്പെടുത്തുമെന്ന് മുൻ ആരോഗ്യമന്ത്രി

താന്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കെ.കെ ശൈലജ

Update: 2022-10-16 03:29 GMT
Advertising

കുവൈത്ത് സിറ്റി: പി.പി.ഇ കിറ്റ് കൂടിയ വിലക്ക് വാങ്ങിയെന്ന കേസിൽ നോട്ടീസ് അയച്ച സംഭവത്തിൽ ലോകായുക്തക്ക് മുന്നിൽ കാര്യങ്ങൽ ബോധ്യപ്പെടുത്തുമെന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നേരത്തെ താന്‍ നടത്തിയ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും കെ.എം.സി.എല്‍ ഇടപാട് സര്‍ക്കാരിന്‍റെ അനുമതിയോടെയെന്നാണ് പറഞ്ഞെതെന്നും ശൈലജ വ്യക്തമാക്കി. ഡിസാസ്റ്റർ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന് ലോകായുക്തയ്ക്ക് മനസ്സിലാകും. പി പി ഇ കിറ്റ് 500 രൂപക്കും 1500 രൂപക്കും വാങ്ങിയിട്ടുണ്ട്. ദുരുന്ത ഘട്ടങ്ങളില്‍ ഇത്തരം തീരുമാനം വൈകിക്കുവാന്‍ സാധിക്കില്ലെന്നും മനുഷ്യരുടെ ജീവൻ രക്ഷിക്കുവാൻ ആണ് സർക്കാർ ശ്രമിച്ചതെന്നും കെ.കെ. ശൈലജ കൂട്ടിച്ചേര്‍ത്തു. ലോകായുക്തയുമായി ബന്ധപ്പെട്ട് കെ. ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്‌ താന്‍ ശ്രദ്ധിച്ചില്ലെന്നും ഈ വിഷയത്തില്‍ പ്രതികരിക്കുവാന്‍ ഇല്ലെന്നും കെ.കെ. ശൈലജ പറഞ്ഞു .കൊവിഡ് കാലത്ത് ഏറ്റവും മികച്ച സേവനങ്ങളാണ് സര്‍ക്കാര്‍ നല്‍കിയതെന്നും ആരോഗ്യ മുന്‍ കരുതലിന്‍റെ ഭാഗമായി പ്രവിസികള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സ്വാഭാവികമാണെന്നും കെ.കെ. ശൈലജ വ്യക്തമാക്കി. കുവൈത്തിൽ വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ശൈലജ.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News