പ്രവാസി കമ്മീഷൻ നിയമനകാര്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനവുമായി പ്രവാസി ലീഗൽ സെൽ
Update: 2023-05-16 02:46 GMT
പ്രവാസി കമ്മീഷൻ നിയമനകാര്യത്തിൽ മുഖ്യമന്ത്രിക്ക് നിവേദനവുമായി പ്രവാസി ലീഗൽ സെൽ, കുവൈത്ത്. പ്രവാസി കമ്മീഷൻ കഴിഞ്ഞ കുറെ മാസങ്ങളായി പ്രവർത്തനരഹിതമാണ്. പ്രവാസി കമ്മീഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.ഡി രാജൻ വിരമിച്ചതിന് ശേഷം തുടർ നിയമനവും ഉണ്ടായിട്ടില്ല.
ഈ വിഷയത്തിൽ കേരള സർക്കാർ അടിയന്തിരമായി ഇടപെടണം. പ്രവാസി കമ്മീഷന്റെ പ്രവർത്തനം ഉടൻ തന്നെ പുനഃസ്ഥാപിക്കണം. സർക്കാർ ഈ വിഷയത്തിൽ അനുകൂലമായ നടപടി സ്വീകരിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ, കോർഡിനേറ്റർ അനിൽ മൂടാടി എന്നിവർ അറിയിച്ചു.