കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്മെന്‍റ് ഫീസ് നിരക്ക് പുനഃക്രമീകരിച്ചു

യാത്രാ ടിക്കറ്റുകൾ ഒഴികെയുള്ള നിരക്ക് ആണ് പരിഷ്കരിച്ചത്.

Update: 2022-08-08 02:53 GMT
Advertising

കുവൈത്തിൽ ഗാർഹികത്തൊഴിലാളികളുടെ റിക്രൂട്മെന്‍റ് ഫീസ് നിരക്ക് പുനഃക്രമീകരിച്ചു. വാണിജ്യ വ്യവസായ സാമൂഹ്യകാര്യ മന്ത്രി ഫഹദ് അൽ ശരീആൻ ആണ് റിക്രൂട്മെന്റ് ഫീസ് നിരക്ക് പുനഃക്രമീകരിച്ചു കൊണ്ട് ഉത്തരവിറക്കിയത്.

ഗാർഹിക ജോലിക്കാരെ ലഭിക്കുന്നതിന് സ്‌പോൺസർമാർ റിക്രൂട്മെന്‍റ് ഓഫീസിൽ അടക്കേണ്ട ഫീസ് നിരക്കാണ് പുനഃക്രമീകരിച്ചത്. യാത്രാ ടിക്കറ്റുകൾ ഒഴികെയുള്ള നിരക്ക് ആണ് പരിഷ്കരിച്ചത്. വാണിജ്യ വ്യവസായ, സാമൂഹ്യകാര്യ മന്ത്രി ഫഹദ് അൽ ശരീആൻ ഒപ്പു വെച്ച ഉത്തരവനുസരിച്ച് ഇന്ത്യ, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള ഗാർഹികത്തൊഴിലാളികൾക്ക് 700 ദിനാറാണ് റിക്രൂട്ട്മെന്‍റ് ഫീസ്. ഫിലിപ്പിനോ തൊഴിലാളികൾക്ക് 850 ദിനാറും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 500 ദിനാറും നൽകണം. വിമാന ടിക്കറ്റിനുള്ള തുക കൂടാതെയുള്ള നിരക്കാണിത്. പ്രത്യേക പാസ്സ്‌പോർട്ട് ഉള്ള കുവൈത്ത് പൗരന്മാർ 350 ദിനാർ നൽകിയാൽ മതിയാകും.

ആറുമാസം കഴിഞ്ഞാൽ തൊഴിൽ വിപണി വിലയിരുത്തിയ ശേഷം നിരക്കുകൾ പുനഃപരിശോധിക്കുമെന്നും, നിശ്ചിത നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുന്ന ഓഫീസുകൾക്ക് എതിരെ ശിക്ഷാ നടപടി കൈക്കൊള്ളുമെന്നും ഉത്തരവിൽ പറയുന്നു. നേരത്തെ കുവൈത്തിലേക്കുള്ള വിമാനടിക്കറ്റും, മാതൃ രാജ്യത്തെ വൈദ്യ പരിശോധനയും മറ്റു ചെലവുകളും ഉൾപ്പെടെ 890 ദിനാർ ആയിരുന്നു റിക്രൂട്മെന്‍റ് ഫീസ്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News