കുവൈത്തിലെത്തിയ ഇന്ത്യൻ ടീമിന് കുവൈത്ത് മഞ്ഞപ്പടയുടെ നേതൃത്വത്തിൽ സ്വീകരണം

Update: 2023-11-14 19:23 GMT
കുവൈത്തിലെത്തിയ ഇന്ത്യൻ ടീമിന് കുവൈത്ത് മഞ്ഞപ്പടയുടെ നേതൃത്വത്തിൽ സ്വീകരണം
AddThis Website Tools
Advertising

2026 വേൾഡ് കപ്പിനുള്ള ഏഷ്യൻ യോഗ്യതാ മത്സരത്തിനായി കുവൈത്തിലെത്തിയ ഇന്ത്യൻ ടീമിന് കുവൈത്ത് മഞ്ഞപ്പടയുടെ നേതൃത്വത്തിൽ എയർപോർട്ടിൽ സ്വീകരണം നൽകി.

ദുബൈയിലെ പരിശീലനം കഴിഞ്ഞാണ് ടീം കുവൈത്തിലെത്തിയത്. ജാബിർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നവംബർ 16, രാത്രി 7:00 മണിക്കാണ് കുവൈത്തുമായുള്ള ഇന്ത്യയുടെ മത്സരം.

മുവ്വായിരത്തിൽ അധികം ടിക്കറ്റുകൾ മഞ്ഞപ്പട വഴി ബുക്ക് ചെയ്തിട്ടുണ്ട്. മത്സരത്തിനായി എത്തുന്ന ഇന്ത്യൻ ആരാധകർക്കായി വിപുലമായ സൗകര്യം ഒരുക്കിയതായി മഞ്ഞപ്പട ഭാരവാഹികൾ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News