ഷാർജയിൽ പുതിയ എംബാമിങ് സെന്റർ: ഉത്തരവിറങ്ങി

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആവശ്യപ്രകാരമാണ് നടപടി.

Update: 2022-10-06 18:27 GMT
ഷാർജയിൽ പുതിയ എംബാമിങ് സെന്റർ: ഉത്തരവിറങ്ങി
AddThis Website Tools
Advertising

ഷാർജ: യു.എ.ഇയിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ ഷാർജയിൽ പുതിയ എംബാമിങ് സെന്റർ അനുവദിച്ച് ഷാർജ ഭരണാധികാരി ഉത്തരവിട്ടു.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ആവശ്യപ്രകാരമാണ് നടപടി. ഒരു ഡോക്ടറും രണ്ട് നഴ്സും ഉൾപ്പടെ ഏഴ് ജീവനക്കാരെയും ഇവിടെ നിയമിച്ചു.

2,200 ദിർഹമിന് ഇവിടെ മൃതദേഹങ്ങൾ എംബാം ചെയ്യാൻ സൗകര്യമുണ്ടാകും. ഷാർജ വിമാനത്താവളത്തിന് അടുത്ത് അൽറിഫയിലാണ് പുതിയ കേന്ദ്രമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ റഹീം മീഡിയവണിനോട് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

Web Desk

By - Web Desk

contributor

Similar News