കുവൈത്തില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി

വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള ഒമിക്രോണിന്റെ ഉപവകഭേദമാണ് ഇത്.

Update: 2022-10-27 17:15 GMT
Advertising

കുവൈത്തില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ എക്‌സ്.ബി.ബി കണ്ടെത്തിയതായാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. എക്‌സ്.ബി.ബി പോസിറ്റീവ് ആയ നിരവധി കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായും എന്നാൽ ആശങ്കപ്പെടാനില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

വളരെ വേഗം വ്യാപിക്കാന്‍ കഴിവുള്ള ഒമിക്രോണിന്റെ ഉപവകഭേദമാണ് എക്‌സ്.ബി.ബി. ആഗോള തലത്തില്‍ കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. കോവിഡിനെതിരായ ആരോഗ്യ സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിനേഷനും ബൂസ്റ്റര്‍ ഡോസും പകര്‍ച്ചപ്പനിക്കെതിരായ സീസണല്‍ ഡോസും പ്രായമായവരും വിട്ടുമാറാത്ത രോഗമുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും നിര്‍ബന്ധമായും എടുക്കണം. തണുപ്പ് കാലത്ത് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും കോവിഡും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും വാക്‌സിനെടുക്കാത്തവരെ രൂക്ഷമായി ബാധിച്ചേക്കുമെന്നും പൊതുജനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.  

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News