ഒമാൻ ഷോട്ടോകാൻ എട്ടാമത് ഇന്റർനാഷണൽ കരാട്ടെ മത്സരത്തിൽ 6 രാജ്യങ്ങളിൽ നിന്നായി 27 ക്ലബ്ബുകൾ പങ്കെടുത്തു

ഷൂറ കൗൺസിൽ അംഗവും ഒമാൻ കരാട്ടെ കമ്മിറ്റി ചെയർമാനുമായ ശ്രീ സാലം ബിൻ ഹമദ് അൽ മഹ്‌റോക്കി വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു

Update: 2022-12-07 19:13 GMT
Editor : afsal137 | By : Web Desk
Advertising

മസ്‌കത്ത്: ഒമാൻ ഷോട്ടോകാൻ കരാട്ടെ സെന്റർ സംഘടിപ്പിച്ച എട്ടാമത് ഇന്റർനാഷണൽ കരാട്ടെ മത്സരങ്ങൾ നടന്നു. 6 രാജ്യങ്ങളിൽ നിന്നായി 27 ക്ലബ്ബുകൾ ഈ വർഷത്തെ കരാട്ടെ മത്സരങ്ങളിൽ പങ്കെടുത്തു. ഒമാനിലെ അൽ അമൽ സ്‌പോർട്‌സ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ കുവൈറ്റ്, സിറിയ, ബഹറിൻ, സുഡാൻ യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകൾ പങ്കെടുത്തു.

435 മത്സരാർത്ഥികൾ മാറ്റുരച്ച മത്സരങ്ങൾ വിലയിരുത്തുന്നതിനായി 40 വിധി കർത്താക്കൾ ഉണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിലായി 'കത്ത' മത്സരങ്ങളും 'കുമിത്തെ മത്സരങ്ങളും നടന്നു. രണ്ടുദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 52 മത്സരാർത്ഥികളെ പങ്കെടുപ്പിച്ച് ഏറ്റവും അധികം മത്സരാർത്ഥികൾ പങ്കെടുത്ത ക്ലബ്ബ് എന്ന ബഹുമതി ഷിട്ടോ-റിയൂ ഒമാൻ കരാട്ടെ സെന്റർ നേടി. ഷൂറ കൗൺസിൽ അംഗവും ഒമാൻ കരാട്ടെ കമ്മിറ്റി ചെയർമാനുമായ ശ്രീ സാലം ബിൻ ഹമദ് അൽ മഹ്‌റോക്കി വിജയികൾക്ക് ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News