സലാല തീരത്ത് ചരക്ക് കപ്പൽ കത്തി നശിച്ചു; ആളപായമില്ല
രക്ഷപ്പെട്ട ഏഴുപേർ ഗുജറാത്ത് സ്വദേശികളും രണ്ടുപേർ യു.പി. സ്വദേശികളുമാണ്. ഇവരുടെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ അറിയിച്ചു.
Update: 2023-02-16 13:33 GMT
സലാല: ദുബൈയിൽനിന്ന് സോമാലിയയിലേക്ക് പോവുകയായിരുന്ന 'ദുഅ അൽ ജദഫ്' എന്ന ചരക്കു കപ്പൽ സലാലക്കടുത്ത് മിർബാത്തിൽ കത്തി നശിച്ചു. എൺപതോളം കാറുകളാണ് ഉരുവിൽ ഉണ്ടായിരുന്നത്. കാറുകൾ ഉൾപ്പടെ കപ്പൽ പൂർണമായും കത്തിയമർന്നു. ജീവനക്കാരായ ഒമ്പതുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഏഴുപേർ ഗുജറാത്ത് സ്വദേശികളും രണ്ടുപേർ യു.പി. സ്വദേശികളുമാണ്. ഇവരുടെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് കോൺസുലാർ ഏജന്റ് ഡോ:കെ.സനാതനൻ അറിയിച്ചു. ഒരു സ്വദേശി പൗരനാണ് ഇവരെ രക്ഷപ്പെടുത്തിയത്. മൊറോണിയിൽ രജിസ്റ്റർ ചെയ്ത കപ്പൽ പാക്കിസ്താൻ - ബംഗ്ലാദേശ് സ്വദേശികളുടെതാണ്.