മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ ചെസ്സ് വർക്ക്‌ഷോപ്പ് & ടുർണമെന്റ് രജിസ്ട്രേഷൻ ആരംഭിച്ചു
ഏപ്രിൽ 11-ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിമുതലാണ് പരിപാടി


മസ്‌കത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ സംഘടനയായ മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ അൽഖുവൈറിലുള്ള ചാംപ് സ്‌പോർട്‌സ് ആൻഡ് ആർട്‌സ് സംയുക്തമായി ഏപ്രിൽ 11-ാം തീയതി വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ ചെസ്സ് വർക്ക്‌ഷോപ്പ് & ടുർണമെന്റ് സംഘടിപ്പിക്കുന്നു. പ്രോഗ്രാമിന്റെ രജിസ്ട്രേഷൻ ഗൂഗിൾ ഫോം വഴി നടക്കും. 5 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളെ മാത്രമാണ് പരിഗണിക്കുക.
സംഗീത കുമാർ, ഫൈസൽ ആലുവ, റഫീഖ് മാഞ്ഞാലി എന്നിവരുടെ നേതൃത്വത്തിലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. ഒമാനിലെ മലയാളികളായ നൂറിൽ അധികം കുട്ടികളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സംഘാടകർ അറിയിച്ചു.
ചെസ്സ് വിദ്യാർഥികൾക്കും യുവാക്കൾക്കും മനസ്സിന്റെ ശക്തി വളർത്താൻ സഹായിക്കുന്ന വഴിയാണെന്നും മാനസിക ശാക്തീകരണത്തിനുള്ള മികച്ച മാർഗമാണെന്നും മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ പ്രസിഡണ്ട് സിദ്ദിഖ് ഹസ്സൻ, ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു.