കാലാവധി കഴിഞ്ഞ സാധനങ്ങൾ വിറ്റ വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തി
Update: 2022-11-06 14:44 GMT


ഒമാനിൽ കാലാവധി കഴിഞ്ഞ സാധനങ്ങൾ വിറ്റ വ്യാപാര സ്ഥാപനത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പരിശോധന നടത്തി. മുസന്ദം ഗവർണറേറ്റിലെ ഖസബ വിലായത്തിലാണ് സംഭവം. പരിശോധനയ്ക്കിടെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഗവർണറേറ്റിലെ വിവിധ കടകളിലും മാർക്കറ്റുകളിലും ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനം നടത്തുന്നുണ്ട്. കാലാവധി കഴിഞ്ഞ സാധനങ്ങൾ നശിപ്പിക്കും. സ്ഥാപന ഉടമകൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാനടപടികളും സ്വീകരിച്ചു.