ഒമാനിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു
മസ്കത്ത് ഗവർണറേറ്റിൽ ഇതുവരെ 26പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
Update: 2022-03-31 05:24 GMT
ഒമാനിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രി ഡോ.അഹമ്മദ് മുഹമ്മദ് അൽ സഈദി വ്യക്തമാക്കി. മസ്കത്ത് ഗവർണറേറ്റിൽ ഇതുവരെ 26പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകളുടെ വ്യാപനം തടയാൻ സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതോടെ ഊർജിത പ്രതിരോധ പ്രവർത്തനങ്ങളാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്.
പരിസരങ്ങളിൽ മാലിന്യങ്ങളും ഒഴിഞ്ഞ പാത്രങ്ങളും വലിച്ചെറിയരുതെന്നും കൊതുകുകളുടെ വ്യാപനത്തെ ചെറുക്കുന്നതിന് വാട്ടർ ടാങ്കുകൾ മൂടണമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.