മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി; യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരിൽ പലരും അറിയുന്നത്

Update: 2024-09-12 09:29 GMT
Editor : Thameem CP | By : Web Desk
മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്കുള്ള വിമാനം റദ്ദാക്കി;  യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്
AddThis Website Tools
Advertising

മസ്‌കത്ത്: യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ എക്‌സ്പ്രസ്. രാവിലെ 7.35 ന് മസ്‌കത്തിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പടേണ്ട IX712 വിമാനമാണ് റദ്ദാക്കിയത്. എയർപോർട്ടിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരിൽ പലരും അറിയുന്നത്. മണിക്കൂറുകളോളം യാത്ര ചെയ്ത് എയർപോർട്ടിലെത്തിയ സലാല, ബറൈമി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരാണ് കൂടുതൽ പ്രയാസത്തിലായത്.

യാത്രക്കാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഉച്ചക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ സീറ്റ് നൽകിയെങ്കിലും ആ വിമാനവും വൈകിയാണ് പുറപ്പെട്ടതെന്ന് യാത്രക്കാരനായ സിബി ചാക്കോ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിഎഎയുടെ പുതുക്കിയ മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയതെന്നും ശ്രദ്ധേയമാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

Web Desk

By - Web Desk

contributor

Similar News