മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
പാലക്കാട് കൊപ്പം ഓങ്ങല്ലൂർ പോക്കുപ്പടി കൊപ്പൻ മരക്കാർ ഹാജിയാണ് മരണപ്പെട്ടത്
Update: 2025-04-15 15:44 GMT


ബുറൈമി: ഏറെ കാലം ഒമാനിലെ ബുറൈമിയിൽ കൽഫൂത് ഹോട്ടൽ നടത്തിയിരുന്ന പാലക്കാട് കൊപ്പം ഓങ്ങല്ലൂർ പോക്കുപ്പടി കൊപ്പൻ മരക്കാർ ഹാജി (70) നാട്ടിൽ നിര്യാതനായി. പോക്കുപ്പടി മഹല്ല് മുൻ പ്രസിഡണ്ടായിരുന്ന മരക്കാർ ഹാജിയുടെ കബറടക്കം ബുധനാഴ്ച രാവിലെ പോക്കുപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: ഖദീജ. മക്കൾ : മുഹമ്മദ് അർസൽ, ഫൈസൽ, സജിന, മുംതാസ്. മരുമക്കൾ: ഫബിന, രജുല, നാസർ, ഉസ്മാൻ. സഹോദരങ്ങൾ: സിദ്ദീഖ്, മുഹമ്മദലി, ഹംസ, ബുറൈമി അറബി മുംതാസ് ടൈലറിംഗ് ഷോപ്പ് ഉടമസ്ഥരായ ഉമ്മർ ഹാജി, അസീസ്, ഫാത്തിമ , ഖദീജ.