ഹെവൻസ് പ്രീ സ്‌കൂൾ സലാല വാർഷികാഘോഷം ഇന്ന് വൈകിട്ട് ഐഡിയൽ ഹാളിൽ
Update: 2025-02-21 07:12 GMT


സലാല: ഐഡിയൽ എഡ്യുക്കേഷൻ സെന്ററിന് കീഴിലുള്ള ഹെവൻസ് പ്രീ സ്‌കൂൾ സലാലയുടെ വാർഷികം ഇന്ന് വൈകിട്ട് നടക്കും. ഐഡിയൽ ഹാളിൽ വൈകിട്ട് 7 ന് നടക്കുന്ന പരിപാടിയിൽ കെഎംസിസി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ ചെയർമാൻ കെ.ഷൗക്കത്തലി, എ.എം.ഐ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിയാദ് എന്നിവരും സംബന്ധിക്കും. വിദ്യാർത്ഥികളുടെ കോൺവെക്കേഷനും വർണാഭമായ കലാ പരിപാടികളും അരങ്ങേറുമെന്ന് പ്രിൻസിപ്പൽ വി.എസ്.ഷമീർ അറിയിച്ചു. കമ്മിറ്റി യോഗത്തിൽ കൺവീനർ കെ. മുഹമ്മദ് സാദിഖ്, കെ.ജെ.സമീർ ,റജീന ടീച്ചർ എന്നിവർ സംബന്ധിച്ചു.