ഹെർ സലാല രണ്ടാം വാർഷികം ജനുവരി 31ന്
മ്യൂസിയം ഹാളിൽ വൈകിട്ട് 6നാണ് പരിപാടി.
Update: 2025-01-27 15:46 GMT
സലാല: വനിത കൂട്ടായ്മ ഹെർ സലാലയുടെ രണ്ടാം വാർഷികം വിപുലമായ പരിപാടികളോടെ ജനുവരി 31ന് വെള്ളിയാഴ്ച നടക്കും. മിനിസ്ട്രിയുടെ കീഴിലുള്ള മ്യൂസിയം ഹാളിൽ വൈകിട്ട് 6നാണ് പരിപാടി. സീരിയൽ കോമഡി ആർടിസ്റ്റുകളായ രഷ്മി അനിൽകുമാർ, ശ്യാം ചാത്തന്നൂർ കൂടാതെ പ്ലേബാക് സിംഗർ സൗമ്യ സനാതനനും പരിപാടിയിൽ സംബന്ധിക്കും. പ്രിയ ദാസ് ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങളും മറ്റു കലാ പരിപാടികളും അരങ്ങേറുമെന്ന് കൺവീനർ ഷാഹിദ കലാം കോർഡിനേറ്റർ ഡോ:സമീറ സിദ്ദീഖ് എന്നിവർ പറഞ്ഞു. പരിപാടിയുടെ മുന്നൊരുക്കങ്ങൾ കോഡിനേറ്റേഴ്‌സിന്റെയും എക്‌സ്‌ക്യൂട്ടിവിന്റെയും നേത്യത്വത്തിൽ പുരോഗമിക്കുകയാണ്. കുടുംബങ്ങൾ ഉൾപ്പടെ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.