അമേരിക്കൻ വിമാനപകടം; ട്രംപിന് അനുശോചനം അറിയിച്ച് ഒമാൻ സുൽത്താൻ
64 യാത്രക്കാരുമായി പോയ വിമാനം ബുധനാഴ്ചയാണ് അപകടത്തിൽപെട്ടത്്
Update: 2025-01-30 15:03 GMT
മസ്‌കത്ത്: അമേരിക്കയിൽ വിമാനം കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സുൽത്താൻ ഹൈതം ബിൻ താരിഖ് അനുശോചനം അറിയിച്ചു.64 യാത്രക്കാരുമായി പോയ വിമാനം ബുധനാഴ്ച രാത്രി സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ തകർന്ന് വീഴുകയായിരുന്നു.
കൻസസിൽ നിന്ന് വരുന്ന വിമാനം റീഗൻ നാഷണൽ എയർപോർട്ടിൽ ലാന്റ് ചെയ്യാനിരിക്കെയാണ് അപകടം. വിമാനത്തിൽ 60 യാത്രക്കാരും 4 ക്രൂ മെമ്പേഴ്‌സുമാണ് ഉണ്ടായിരുന്നതെന്ന് അമേരിക്കൻ എയർലൈൻസ് വക്താക്കൾ പറഞ്ഞു.