കൊല്ലം പ്രവാസി കൂട്ടായ്മ സലാലയിൽ ഇഫ്താർ സംഗമം ഒരുക്കി
സാമൂഹിക സാംസ്‌കാരിക കലാ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു
Update: 2025-03-18 08:49 GMT


സലാല: സലാലയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കൂട്ടായ്മ ഇഫ്താർ സംഘടിപ്പിച്ചു. സ്വകാര്യ റെസ്റ്റോറന്റിൽ നടന്ന സംഗമത്തിൽ വിവിധ സാമൂഹിക സാംസ്‌കാരിക കലാ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ഡോ. കെ. സനാതനൻ, ഡോ. അബൂബക്കർ സിദ്ദീഖ്, രാകേഷ് കുമാർ ജാ, ദീപക് പഠാങ്കർ തുടങ്ങിയവർ പങ്കെടുത്തു.
ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാ മനുഷ്യരും തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. ചെയർമാൻ അജി ജോർജ്, നന്ദകുമാർ, മനോജ് സി ആർ, മനോജ് വി ആർ തുടങ്ങിയവർക്ക് ഒപ്പം മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും നേതൃത്വം നൽകി.