സലാലയിൽ മലർവാടി ബാലോത്സവം

സാപിൽ അക്കാദമിയിൽ നടന്ന ബാലോത്സവത്തിൽ ദോഫാർ യൂണിവേഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ മുഖ്യാതിഥിയായി

Update: 2025-04-13 10:58 GMT
Malarwadi Balolsavam in Salalah
AddThis Website Tools
Advertising

സലാല: മലർവാടി സലാല, സാപിൽ ഫുട്‌ബോൾ അക്കാദമിയിൽ ബാലോത്സവം 25 സംഘടിപ്പിച്ചു. കുട്ടികളുടെ കളിയുത്സവത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പുതിയ അധ്യയന വർഷത്തിന്റെ തിരക്കിൽ നിന്നൊഴിവായി ഇതാദ്യമായി വൈകിട്ട് നടന്ന പരിപാടി തീർത്തും വിദ്യാർഥികളുടെ ഉത്സവമായി മാറി. കുട്ടികൾക്കായി പുതുമയാർന്ന ഇരുപതോളം ഗെയിമുകളാണ് ഒരുക്കിയിരുന്നത്.

ദോഫർ യൂണിവെഴ്‌സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്‌സാൻ ജമീലാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഐ.എം.ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലർവാടി കോർഡിനേറ്റർ ഫസ്‌ന അനസ്, കെ.എം. ഹാഷിം, റജീന ടീച്ചർ, ഹിഷാം റാസിഖ് എന്നിവർ സംബന്ധിച്ചു.

നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. സീനിയർ വിഭാഗത്തിൽ മുഹമ്മദ് ഫലാഹ്, ജഹ്ഫിൽ, മുഹമ്മദ് ഫാദിൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനക്കരായി. ജൂനിയർ വിഭാഗത്തിൽ അനായ അനിൽ, മുഹമ്മദ് റിയാസ്, മുഹമ്മദ് അഫ്‌നാൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയറിൽ ജാസിം, അമാൻ എം.കെ.പി, ഫൈസാൻ നസീബ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായത്. കിഡ്‌സിൽ മുഹമ്മദ് അനസ്, അഫ്‌നാൻ, സൈഫുൽ അസ്മാൻ എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.

വിജയികൾക്ക് സ്‌പോൺസർമാരായ ഒ. അബ്ദുൽ ഗഫൂർ (അബൂ തഹ്‌നൂൻ), കബീർ കണമല (അൽ ദല്ല ഗ്രൂപ്പ്), ആസിഫ് ബഷീർ (പെൻഗ്വിൻ), റഷീദ് കൈനിക്കര (അൽ ഫവാസ് ട്രാവൽസ്), മുജീബ് (അൽ മാഷിനി), സദക്കത്തുല്ലഹ് (റീഗൽ മെഡിക്കൽസ്), മുഹമ്മദ് ഷരീഫ് (കെയർ ഫോൺ) ഖാസിം (അൽ ബയാദർ), അൽ അമീൻ (അൽ അക്മർ), സാപിൽ അക്കാദമി ഹെഡ് നൂർ നവാസ്, പ്രവാസി വെൽഫയർ പ്രസിഡന്റ് അബ്ദുല്ല മുഹമ്മദ്, മലയാളം വിംഗ് ഭാരവാഹികളായ സജീബ് ജലാൽ, സബീർ പി.ടി എന്നിവർ ട്രോഫികൾ വിതരണം വിതരണം ചെയ്തു. പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും മെഡലുകളും സമ്മാനിച്ചു.

കൺവീനർ മുസബ് ജമാൽ, സാബുഖാൻ, റജീന, സാഗർ അലി, റമീസ റൗഫ്, എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News