മലയാളം മിഷൻ പ്രവേശനോത്സവം സംഘടിപ്പിച്ചു
Update: 2023-05-15 01:46 GMT


മലയാളം മിഷൻ സലാല മേഖല പ്രവേശനോത്സവം സംഘടിപ്പിച്ചു. മ്യൂസിക് ഇന്‍ സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ കോർഡിനേറ്റർ ഡോ. ഷാജി പി. ശ്രീധര്‍ അധ്യക്ഷത വഹിച്ചു.
ഡോ. കെ. സനാതനന്‍ ആശംസകള്‍ നേര്‍ന്നു. അന്‍പതിലേറെ കുട്ടികളാണ് സൗജന്യ മലയാള ഭാഷ പഠനത്തിന് പുതുതായി രജിസ്റ്റര്‍ ചെയ്തത്. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും ബൈറ ജ്യോതിഷ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളും, അധ്യാപകരും കുട്ടികൾക്ക് വേണ്ടി വിവിധ പരിപാടികള്‍ നടത്തി.
