മാപ്പിള കലാ അക്കാദമി സലാലയിൽ ഈദ് മെഹ്ഫിൽ ഒരുക്കി
ഗാനമേളയും കുട്ടികളുടെ നൃത്തങ്ങളും അരങ്ങേറി


സലാല: പാട്ടും നൃത്തവും പറച്ചിലുമൊക്കെയായി സലാല മാപ്പിള കലാ അക്കാദമി ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു. വിമൻസ് ഹാളിൽ സംഘടിപ്പിച്ച മെഹ്ഫിൽ ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് ആർ.കെ അഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. നിഷ്താർ, വി.പി. അബ്ദുസലാം ഹാജി, ഷബീർ കാലടി റഷീദ് കൽപറ്റ, എന്നിവർ സംസാരിച്ചു.
മാപ്പിള കലകളെകുറിച്ച് ഹുസൈൻ കാച്ചിലോടി സംസാരിച്ചു. ഗാനമേളയും കുട്ടികളുടെ വിവിധ നൃത്തങ്ങളും അരങ്ങേറി. മണിക്കൂറുകൾ നീണ്ട കലാ വിരുന്ന് ആസ്വദകർക്ക് ഹൃദ്യമായ അനുഭവമായിരുന്നു. ഭാരവാഹികളായ സീതിക്കോയ തങ്ങൾ സ്വാഗതവും ആറ്റക്കോയ തങ്ങൾ നന്ദിയും പറഞ്ഞു.
ഫൈസൽ വടകര, ഫാസിൽ സലാം, മുഹമ്മദ് വാക്കയിൽ, മുഹമ്മദ് കുട്ടി, സാലിഹ് തലശ്ശേരി, എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള കലാ കൂട്ടായ്മയായ മാപ്പിള കലാ അക്കാദമി അടുത്തിടെയാണ് പുന സംഘടിപ്പിച്ചത്.