മസ്കത്ത് കെ.എം.സി.സി മബേല ഏരിയാ കമ്മറ്റി ബിരിയാണി പാചക മത്സരം സംഘടിപ്പിച്ചു
Update: 2024-01-04 06:08 GMT
മസ്കത്ത് കെ.എം.സി.സി മബേല ഏരിയാ കമ്മറ്റിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി ബിരിയാണി പാചക മത്സരം സംഘടിപ്പിച്ചു. റുമൈസ് ഫാം ഹൗസിൽ നടന്ന മത്സരത്തിൽ 40 മത്സരാർഥികൾ പങ്കെടുത്തു.
ശിഫ സബീൽ ഒന്നാം സമ്മാനവും, ഷഹന ജുനൈദ് രണ്ടാം സ്ഥനവും , ഹർഷിദ ജാസ്മിൻ മൂന്നാം സ്ഥാനവും നേടി. സയ്യിദ് എ.കെ.കെ തങ്ങൾ. ബുഷ്‌റാ ഗഫൂർ എന്നിവർ സംബന്ധിച്ചു. മബേല കെ.എം.സി.സി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ കലാ പരിപാടികളും അരങ്ങേറി.