Writer - razinabdulazeez
razinab@321
മസ്‌കത്ത്: ദാഖിലിയ ഗവർണറേറ്റുമായി സഹകരിച്ച് നിസ്‌വ വിലായത്തിൽ പരീക്ഷണ ബസ് സർവീസിനൊരുങ്ങി മുവാസലാത്ത്. പൊതു ഗതാഗത സംവിധാനത്തിന്റെ നവീകരണം ലക്ഷ്യം വെച്ചാണ് മുവാസലാത്തിന്റെ പുതിയ നീക്കം. ജനുവരി 11 മുതൽ 31 വരെ നീണ്ടു നിൽക്കുന്ന പരീക്ഷണയോട്ടത്തിൽ മുഴുവൻ പൗരന്മാർക്കും യാത്ര സൗജന്യമായിരിക്കും.
എട്ട് മുവാസലാത്ത് ബസുകൾ ദിനേന 10 മിനിറ്റ് ഇടവേളയിൽ 110 ട്രിപ്പുകൾ നടത്തും. ഒരു ബസിൽ 60 പേർക്ക് യാത്ര ചെയ്യാനാവും. പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് മുവാസലാത്ത് ബസുകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ട്രാഫിക് സജ്ജീകരണങ്ങളായിരിക്കും റോയൽ ഒമാൻ പൊലീസ് നടത്തുക.
നിസ്‌വ ഗ്രാന്റ് മാളിന്റെ പാർക്കിങ്ങ് മുതൽ നിസ്‌വ സൂക്കിലേക്കാണ് ആദ്യ ബസ് റൂട്ട് ആരംഭിക്കുന്നത്. വാദി കൽബുഹ് മുതൽ നിസ്‌വ സൂക്കിലേക്കായിരിക്കും രണ്ടാമത്തെ റൂട്ട്.