ഒമാനിൽ പുതിയ ന്യൂനമർദ്ദം; വടക്കൻ മേഖലകളിൽ മഴക്ക് സാധ്യത
Update: 2023-01-23 07:47 GMT
ഒമാനിൽ രൂപപ്പെടുന്ന പുതിയ ന്യൂനമർദ്ദത്തിന്റെ ഫലമായി നാളെ മുതൽ രാജ്യത്ത് വടക്കൻ ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീര പ്രദേശങ്ങൾ, ആൾ ഫജർ പർവ്വത നിരകൾ, അൽ വുസ്ത, ദോഫാർ, തെക്കൻ ശർഖിയ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. രാത്രി മുതൽ രാവിലെ വരെ മൂടൽ മഞ്ഞിനും സാധ്യതയുണ്ട്. ന്യൂനമർദ്ദത്തിന്റെ ആഘാതം ഈയാഴ്ച മുഴുവനായും ഉണ്ടാകും. താപനില ഇനിയും കുറയാനാണ് സാധ്യതയെന്നും കാലാസ്ഥാ വിഭാഗം അറിയിച്ചു.