രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി; ഒഐസിസി സലാല പ്രതിഷേധം സംഘടിപ്പിച്ചു
ഒ.ഐ.സി.സി ആസ്ഥനത്ത് നടത്തിയ പരിപാടി പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു
Update: 2023-03-27 02:40 GMT
രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയിൽ ഒ.ഐ.സി.സി സലാല പ്രതിഷേധം സംഘടിപ്പിച്ചു. ഒ.ഐ.സി.സി ആസ്ഥനത്ത് നടത്തിയ പരിപാടി പ്രസിഡന്റ് സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും രാഹുലിനും പിന്നിൽ അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജോസഫ് കെ.ജെ.,സാജൻകേശവൻ തുടങ്ങിയവർ സംസാരിച്ചു. ദീപക മോഹൻ ദാസ് സ്വാഗതവും ജനറൽ സെക്രട്ടറി അജിത് മജീന്ദ്രൻ നന്ദിയും പറഞ്ഞു.