അൽഅഖ്സ പള്ളിയുടെ മുറ്റത്ത് നടത്തിയ ആക്രമണത്തെ ഒമാൻ അപലപിച്ചു
Update: 2023-01-04 17:52 GMT


ഫലസ്തീനിലെ അൽഅഖ്സ പള്ളിയുടെ മുറ്റത്ത് ഇരച്ചുകയറി ഇസ്രായേൽ ഉദ്യോഗസ്ഥൻ നടത്തിയ പ്രകോപനപരമായ നടപടികളെ ഒമാൻ അപലപിച്ചു. അധിനിവേശ സേനയുടെ സംരക്ഷണത്തിൽ മസ്ജിദ് കോമ്പൗണ്ടിൽ പ്രവേശിക്കാൻ തങ്ങളുടെ ഉദ്യോഗസ്ഥനെ ഇസ്രയേൽ അനുവദിച്ചത് അംഗീകരിക്കാനാവില്ല.
നടപടി മുസ്ലിം വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണെന്ന് ഒമാൻ പറഞ്ഞു. ഫലസ്തീൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫലസ്തീൻ ഭൂമിയിലെ അധിനിവേശം അവസാനിപ്പിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഒമാൻ ആവശ്യപ്പെട്ടു.