ഒമാനിൽ മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം
ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തി
Update: 2023-04-10 09:34 GMT
ഒമാനിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഔഖാഫ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സയീദ് അൽ മമാരിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്.
ബാഹ്യ ഉച്ചഭാഷിണികളുടെ ഉപയോഗം ബാങ്ക് വിളിക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശം ലംഘിച്ചാൽ 1,000 റിയാലിൽ കവിയാത്ത ഒരു അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തുന്നന്നതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.