ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് ഒമാൻ
Update: 2022-08-08 05:09 GMT


ഫലസ്തീൻ നഗരമായ ഗസ്സയിൽ ഇസ്രായേൽ അധിനിവേശ സേന നടത്തിയ ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവിടെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം കാണിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

തങ്ങൾ ഫലസ്തീൻ ജനതക്കൊപ്പം നിൽക്കുമെന്നും അവർക്ക് ഒമാന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളായ സാധാരണക്കാർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.