ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്‌പോർട്ടുകളുടെ പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ

ഒമാനി പാസ്‌പോർട്ടിന് 97 മൊബിലിറ്റി സ്‌കോറാണ് നൽകിയിരിക്കുന്നത്.

Update: 2023-07-12 18:49 GMT
Editor : anjala | By : Web Desk
Advertising

ലോകത്തെ ഏറ്റവും കരുത്തുറ്റ പാസ്പോർട്ടകളുടെ പട്ടികയിൽ മികച്ച സ്ഥാനവുമായി ഒമാൻ. ഏറ്റവും പുതിയ ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്ക് 2023 അനുസരിച്ച് അഗോളതലത്തിൽ 49ാം സ്ഥാനത്താണ് ഒമാൻ ഉള്ളത്. ലോകമെമ്പാടുമുള്ള പാസ്‌പോർട്ടുകളുടെ ശക്തിയും പ്രവേശനക്ഷമതയും അളക്കുന്ന വാർഷിക റിപ്പോർട്ടാണ് ഗ്ലോബൽ പാസ്‌പോർട്ട് പവർ റാങ്ക്.

ഒമാൻ നേടിയ 49ാം സ്ഥാനം ആഗോളതലത്തിൽ രാജ്യത്തിന്റെ പാസ്‌പോർട്ടിനുള്ള വർധിച്ചുവരുന്ന അംഗീകാരവും വിശ്വാസവുമാണ് തെളിയിക്കുന്നത്. സാംസ്കാരിക വിനിമയം, വിനോദസഞ്ചാരം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൂർ വിസയുടെ ആവശ്യമില്ലാതെ ഒമാൻ പൗരന്മാർക്ക് ഇപ്പോൾ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.

Full View

ഒമാനി പാസ്‌പോർട്ടിന് 97 മൊബിലിറ്റി സ്‌കോറാണ് നൽകിയിരിക്കുന്നത്. ഒമാനി പാസ്‌പോർട്ട് ഉടമകൾക്ക് 14 മുതൽ 180 ദിവസം വരെ വിസയില്ലാതെ 40 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയും. ഒമാന്റെ നയതന്ത്ര ശ്രമങ്ങൾ, ഉഭയകക്ഷി കരാറുകൾ, വിസ സുഗമമാക്കൽ എന്നിവയെല്ലാം പാസ്‌പോർട്ട് ശക്തിയുടെ സ്ഥിരമായ വളർച്ചക്ക് കാരണമായി.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News