ശഹീന്‍ ചുഴലിക്കാറ്റ്: സലാലയിലിറക്കിയ യാത്രക്കാർ 9 മണിക്ക് മസ്കത്തിലേക്ക് മടങ്ങും
160 യാത്രക്കാരാണ് കോഴിക്കോട് നിന്നുള്ള വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ എമിഗ്രേഷൻ പൂർത്തിയാക്കി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്
സലാല: ശഹീന്‍ ചുഴലിക്കാറ്റിനെ തുടർന്ന് മസ്കത്ത് വിമാനത്തിലിറങ്ങണ്ട സലാം എയറിന്റെ രണ്ട് വിമാനങ്ങൾ സലാല എയർപോർട്ടിലാണ് ഇറക്കി. കോഴിക്കോട് നിന്നും സുഡാനിലെ ഖാർത്തൂമിൽ നിന്നും വന്ന വിമാനങ്ങളാണ് സലാലയിലെത്തിയത്. 160 യാത്രക്കാരാണ് കോഴിക്കോട് നിന്നുള്ള വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ എമിഗ്രേഷൻ പൂർത്തിയാക്കി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാത്രി ഒമ്പത് മണിക്ക് ഇവർക്ക് സലാലയിൽ നിന്ന് മസ്കത്തിലേക്ക് മടങ്ങാനാവുമെന്ന് എയർലൈൻ വ്രത്തങ്ങൾ അറിയിച്ചു. സങ്കേതിക പ്രശ് നങ്ങളെ തുടർന്ന് ഇവർക്ക് കുറച്ച് നേരം എയർപോർട്ടിൽ കഴിയേണ്ടി വന്നതായി യാത്രക്കാരനായ ശിഹാബ് ഗൾഫ് മാധ്യമത്തോട് പറഞ്ഞു. പിന്നീട് സ് നാക്കും ഫുഡും സലാം എയർ എത്തിച്ച് തന്നതായും ഇവർ പറഞ്ഞു . മസ്കത്തിൽ ലാന്റിങ്ങിന് തയ്യാറായ വിമാനം യാത്രക്കാരുടെ സുരക്ഷിതത്വംഉറപ്പാക്കുന്നതിനായാണ് സലാലയിലേക്ക് മാറ്റി വിട്ടത്. സലാല മസ്കത്ത് വിമാനത്തിന്റെ ബോർഡിംഗ് പാസും ഇവർക്ക് വിതരണം ചെയ്തിട്ടുണ്ട്.