മഴ ജാഗ്രത; ഒമാനിൽ സ്‌കൂളുകൾക്ക് നാളെ ഓൺലൈൻ പഠനം
അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്‌കൂളുകൾക്കാണ് നാളെ ഓൺലൈൻ പഠനം നടപ്പാക്കുക
Update: 2024-05-01 13:49 GMT


മസ്‌കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ നാളെ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ മുഴുവൻ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. അൽ വുസ്ത ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലെയും സ്‌കൂളുകൾക്ക് നാളെ ഓൺലൈൻ പഠനം നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
ഒമാന്റെ മിക്ക പ്രദേശങ്ങളിലും നാളെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാറ്റും ആലിപ്പഴ വർഷവും 20-80 മില്ലിമീറ്റർ വരെ മഴയും ഉണ്ടായേക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകളിലെ പഠനം ഞായറാഴ്ച്ച പുനരാരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.