സലാല ക്രിക്കറ്റ് ലവേഴ്‌സ് ടൂർണമെന്റ്: വയനാട് ടീം ചാമ്പ്യൻമാർ
ഫൈനലിൽ തിരുവനന്തപുരം ടീമിനെയാണ് വയനാട് തോൽപ്പിച്ചത്
Update: 2024-11-24 15:42 GMT


സലാല: കേരള പ്രീമിയർ ലീഗ് എന്ന പേരിൽ ക്രിക്കറ്റ് ലവേഴ്‌സ് സലാലയിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ വയനാട് ടീം ചാമ്പ്യൻമാരായി. ഫൈനലിൽ തിരുവനന്തപുരം ടീമിനെയാണ് വയനാട് തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത തിരുവന്തപുരം ആറ് ഓവറിൽ 82 റൺസ് നേടി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വയനാട് 5.2 ഓവറിൽ വിജയം കരസ്ഥമാക്കുകയായിരുന്നു.
ദാരീസിലെ അർസാത്ത് ഫാമിന് സമീപമുള്ള രണ്ട് ഗ്രൗണ്ടുകളിലായാണ് എട്ട് ടീമുകൾ പങ്കെടുത്ത ഏകദിന ടൂർണമെന്റ് നടന്നത്. വയനാടിന്റെ സനൂപാണ് മാൻ ഓഫ് ദി മാച്ച്. സഞ്ജു ഷംസീർ ടൂർണമെന്റിലെ മികച്ച ബാറ്റ്‌സ്മാനായും സത്താർ കീരൻ മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.
നൗഫൽ, അമീർ കല്ലാച്ചി എന്നിവരിൽ നിന്ന് വയനാട് ടീം ക്യാപ്റ്റൻ മഅ്‌റൂഫ് ട്രോഫി ഏറ്റുവാങ്ങി. നിഷാദ്, മുനവ്വർ, ഫവാസ് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.