നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ഒമാൻ സുൽത്താൻ
ഇന്ത്യൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ എല്ലാവിധ ആശംസകളും നേർന്നു
Update: 2024-06-05 17:26 GMT


മസ്‌കത്ത്: തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയും വിജയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു. ഇന്ത്യൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ എല്ലാവിധ വിജയാശംസകളും നേരുകയാണെന്ന് ഒമാൻ സുൽത്താൻ പറഞ്ഞു. ഒമാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിൻറെയും സഹകരണത്തിൻറെയും വശങ്ങളെകുറിച്ചും സുൽത്താൻ സൂചിപിച്ചു.